Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയിട്ട് ഒരുമാസം പിന്നിടുകയാണ്. പലയിടങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മഴ കനത്തതോടെ കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെ​ല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *