സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 8,990 രൂപയായി. പവന് 400 രൂപ വർധിച്ച് 71,920 രൂപയും.

തുടർച്ചയായ കുതിപ്പുകൾക്കൊടുവിൽ ഈ മാസം 15ന് സ്വർണവില പവന് 68,880 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഒറ്റയടിക്ക് 1560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

പിന്നീട് മെല്ലെ കരകയറുകയായിരുന്നു സ്വർണ വിപണി. ഏപ്രിൽ 22ന് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവൻ വിലയായ 74,320 രൂപയിലെത്തിയിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *