Home » Blog » kerala Max » സംസ്‌കൃത സർവകലാശാല: ക്രിക്കറ്റ് ടീം സെലക്ഷൻ 28ന്
10

സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പുരുഷടീം രൂപീകരിക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് നവംബർ 28ന് രാവിലെ 7.30ന് കാലടി മുഖ്യകേന്ദ്രത്തിലുള്ള കായിക പഠനവിഭാഗത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

2026 ജൂലൈ ഒന്നിന് 25 വയസ്സ് തികയാത്ത വിദ്യാർത്ഥികൾ എസ്.എസ്.എൽസി. സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സർവ്വകലാശാല ഐ‍ഡന്റിറ്റി കാർ‍‍ഡ് എന്നിവ സഹിതം കായിക വിഭാഗത്തിൽ എത്തിച്ചേരണം.

Leave a Reply

Your email address will not be published. Required fields are marked *