സംവിധായകനെ തല്ലിയ സംഭവം വിശദീകരിച്ച് നടി ചിലങ്ക

കേരളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ചിലങ്ക എസ് ദീപു. പിന്നീട് സിരീയൽ രം​ഗത്ത് നിന്നും പിന്മാറുകയായിരുന്നു. ഭർത്താവിനൊപ്പം ബിസിനസിലാണ് താരം ഇപ്പോൾ സജീവമായിരിക്കുന്നത്. സീരിയൽ രം​ഗത്ത് സജീവമായിരുന്ന സമയത്ത് താരം ഒരു സംവിധായകനെ തല്ലിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ആ സംഭവത്തിലേക്ക് നയിച്ച കാര്യങ്ങൾ താരം തുറന്നു പറയുകയാണ്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സംവിധായകനെ തല്ലിയ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത്. താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിയാണ് അതെന്നാണ് താരം പറയുന്നത്.

”ആ സംവിധായകനെ തല്ലിയതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി. സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ പ്രതികരിച്ചത്. സംവിധായകനെ തല്ലിയാൽ എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാൻ. ഒരു ആവേശത്തിൽ ചെയ്തതല്ല. ഒന്നും കരുതിക്കൂട്ടി ചെയ്തതുമല്ല. മെന്റലിയും അല്ലാതെയുമുള്ള ടോർച്ചർ എത്രകാലം സഹിക്കും?. പല രീതിയിൽ അയാളിൽ നിന്നും അപ്രോച്ചുകളുണ്ടായി. പല തരത്തിലുള്ള മെസേജുകൾ അയാൾ എനിക്ക് അയച്ചിട്ടുണ്ട്. അതെല്ലാം സ്ക്രീൻഷോട്ടാക്കി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. തെളിവുകൾ എന്റെ കയ്യിലുണ്ട്.

ഷെയ്ക്ക് ഹാന്റ് തരുമ്പോൾ അയാൾ കൈവള്ളയിൽ ചൊറിയുമായിരുന്നു. ഞാൻ ഉപേക്ഷിച്ച് പോകാതെയായപ്പോൾ ജോലിയിൽ നിന്ന് സ്വമേധയ പിന്മാറാനുള്ള ടോർച്ചറായിരുന്നു പിന്നീട് അയാൾ ചെയ്തത്. സീനിന് പ്രാധാന്യം കുറഞ്ഞതിന് ഞാൻ തല്ലി, സീൻ കട്ട് ചെയ്തതിന് തല്ലി എന്നൊക്കെയാണ് അയാൾ പറഞ്ഞ് നടക്കുന്നത്. ഞാൻ അയാളെ അടിച്ചുവെന്നത് സത്യമാണ്. അതൊരു ക്രെഡിറ്റായി പറയുകയല്ല. സാഹചര്യം കൊണ്ട് ചെയ്ത് പോയതാണ്. അത്രത്തോളം സഹിച്ചു”- അഭിമുഖത്തിൽ ചിലങ്ക പറ‍ഞ്ഞു.

മായാമോഹിനി, ആത്മസഖി, കനൽപൂവ് തുടങ്ങിയ സീരിയലുകളിലൂടെയാണ് ചിലങ്ക മലയാളികൾക്ക് സുപരിചിതയായത്. തകർപ്പൻ കോമഡി അടക്കമുള്ള നിരവധി ഷോകളിലും ചിലങ്ക പങ്കെടുത്തിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *