Your Image Description Your Image Description

പട്‌ന: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും ബിഹാറിലെ മഹാസഖ്യത്തിന്റെ പ്രക്ഷോഭവേദിയില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പട്‌നയില്‍ മഹാസഖ്യത്തിന്റെ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു ഇരുവരും. ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരും പങ്കെടുത്തു.

‘നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം, ഞാന്‍ കേരളത്തില്‍ നിന്നുള്ളയാളാണ്. എന്റെ ഭാഷ മലയാളമാണ്. എന്റെ ഹിന്ദി വളരെ മോശവും. രാഹുല്‍ ഗാന്ധിയും കുറച്ചു കാലം കേരളത്തില്‍ നിന്നുള്ള എംപിയായിരുന്നു. എന്നാല്‍, ഇത് കഠിനമായ ഭാഷയെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല. ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്നും സംഘടിച്ച് പ്രവര്‍ത്തിക്കാനുള്ളതാണെന്നും ബേബി പറഞ്ഞു.

ബിഹാറിനൊരു ചരിത്രമുണ്ട്. ഇവിടെ നിന്നാരംഭിക്കുന്ന ഏതൊരു പോരാട്ടവും വിജയിക്കുകതന്നെ ചെയ്യും. ഭരണഘടനയെ പിന്തുണയ്ക്കുന്നതിനുള്ള പോരാട്ടമാണിത്, എം.എ. ബേബി പ്രസംഗത്തില്‍ പറഞ്ഞു. പട്‌നയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിനു മുമ്പില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹാസഖ്യത്തിന്റെ പ്രക്ഷോഭം. സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts