Your Image Description Your Image Description

കോഴിക്കോട് : വെള്ളൂരില്‍ സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവില്‍ കഴിയുന്ന തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

നാദാപുരം വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതി തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

കേസിലെമറ്റ് 7 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഫലം ഉണ്ടായില്ല.2015 ജനുവരി 22നാണ് 19 കാരനായ ഷിബിന്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts