ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

ഷാർജ സർക്കാരിന്റെ വിവിധ വകുപ്പ് സ്ഥാപനങ്ങളിലായി 400 പുതിയ ജോലി ഒഴിവുകൾ സൃഷ്ടിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. സർക്കാരിന്റെ സ്വദേശിവത്കരണ നയം ശക്തിപ്പെടുത്തുന്നതിനും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം.

എമിറേറ്റിലെ വിവിധ സർക്കാർ വകുപ്പുകളിലേയ്ക്കായിരിക്കും ഈ നിയമനങ്ങൾ നടത്തപ്പെടുക. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഭരണ സേവനങ്ങൾ, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലായി ഒഴിവുകൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സൂക്ഷ്മമായ അപേക്ഷാ സമർപ്പണവും തിരഞ്ഞെടുപ്പുമുളള പ്രക്രിയകളിലൂടെയാകും നിയമനങ്ങൾ നടക്കുക. ഷാർജയിലെ യുവാക്കളും തൊഴിൽ അന്വേഷകരുമായ സ്വദേശികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *