ഷാർജയിൽ ‘ഓൺ ഡിമാൻഡ് ബസ് സേവനങ്ങൾ’ ആരംഭിച്ചു

ഷാർജയിൽ ‘ഓൺ ഡിമാൻഡ് ബസ് സേവനങ്ങൾ’ ആരംഭിച്ചു.മുവൈല വ്യവസായ മേഖല, ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി ബൊളിവാർഡ്, അൽ ജാദ എന്നിങ്ങനെ ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തിൽ സേവനങ്ങൾ നൽകുകയെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) അധികൃതർ വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ രാവിലെ ആറ് മണിമുതൽ രാത്രി 10 വരെ ദിവസവും രണ്ട് ബസുകൾ സർവീസ് നടത്തും. ഓരോ യാത്രയ്ക്കും എട്ട് ദിർഹമാണ് ഈടാക്കുക. അഞ്ച് വയസിൽ താഴെയുള്ളവർക്ക് യാത്ര സൗജന്യമാണ്. സ്മാർട്ട് ആപ്പ് മുഖേനയാണ് സേവനങ്ങൾ ബുക്ക് ചെയ്യേണ്ടത്. താമസസ്ഥലങ്ങളിൽനിന്നു വാണിജ്യ കേന്ദ്രങ്ങൾ, റസ്റ്ററന്റുകൾ, ജോലിസ്ഥലങ്ങൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുമെന്നതും പ്രത്യേകതയാണ്. അനുദിനം വർധിച്ചുവരുന്ന യാത്രാ ആവശ്യകതകൾ പരിഹരിക്കാൻ പൊതു ഗതാഗത സേവനങ്ങൾ നവീകരിക്കാനാണ് അതോറിറ്റി ശ്രമിക്കുന്നത്. ബസുകൾക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഇതുവഴി സാധിക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *