Your Image Description Your Image Description

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയില്‍ നടപടി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും, എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് താക്കീത് നല്‍കിയത്. സിപിഐ എക്‌സിക്യൂട്ടീവിലാണ് നടപടി. നേതാക്കള്‍ നല്‍കിയ മാപ്പപേക്ഷ കണക്കിലെടുത്താണ് താക്കീതിലൊതുക്കിയത്. വിഷയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ക്ഷുഭിതനായാണ് ബിനോയ് വിശ്വം സംസാരിച്ചത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദമായിരുന്നു. സംഭവം പുറത്തുവന്നതോടെ താനറിയുന്ന നേതാക്കള്‍ അങ്ങനെ പറയില്ലെന്നായിരുന്നു വിഷയത്തില്‍ ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിപിഐ സെക്രട്ടറിക്കെതിരായ ശബ്ദരേഖ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.

Leave a Reply

Your email address will not be published. Required fields are marked *