Home » Blog » kerala Max » ശബരിമലയിൽ ഡിസംബർ 25 വരെ വെർച്വൽ ക്യൂ സ്ലോട്ടുകളില്ല; സമയക്രമം കർശനമാക്കി പൊലീസ്
SABARIMALA-680x450 (1)

ശബരിമല മണ്ഡലകാല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർണമായി നിറഞ്ഞു. നവംബർ 19 നാളത്തേക്ക് മാത്രമാണ് നിലവിൽ ഒഴിവുള്ളത്.3,000 സ്ലോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ 25 വരെയും, കൂടാതെ ഡിസംബർ 31-നും ഇനി ബുക്കിങ് ലഭ്യമല്ല. പിന്നീട് ജനുവരി ഒന്നു മുതൽ ഒൻപത് വരെയുള്ള തീയതികളിലാണ് സ്ലോട്ടുകൾ ഒഴിവുള്ളത്.

സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വെർച്വൽ ക്യൂ സമയക്രമം പൊലീസ് കർശനമാക്കിയിട്ടുണ്ട്. ഭക്തർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള കൃത്യസമയത്ത് തന്നെ ദർശനത്തിനായി എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മണ്ഡലകാലത്തിന് തുടക്കമായ നവംബർ 18 ഇന്നലെ മാത്രം ഏകദേശം 60,000-ത്തോളം ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *