Home » Blog » kerala Max » ഭക്തർക്ക് അരവണ വാങ്ങാൻ ഇനി ക്യൂ വേണ്ട! ശബരിമലയിൽ വെൻഡിങ് മെഷീനുമായി ദേവസ്വം ബോർഡ്
Untitled-1-Recovered-Recovered-Recovered-Recovered-Recovered-25

ശബരിമലയിൽ അരവണ പ്രസാദം വാങ്ങാൻ ഇനി നീണ്ട ക്യൂവിൽ കാത്തുനിൽക്കേണ്ട. ഭക്തർക്ക് എളുപ്പത്തിൽ അരവണ ലഭ്യമാക്കാൻ ‘എനി ടൈം അരവണ’ വെൻഡിങ് മെഷീൻ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. കൗണ്ടറിലെത്താതെ തന്നെ മെഷീനിലൂടെ അരവണ വാങ്ങാൻ കഴിയുമെന്നതാണ് പ്രത്യേകത.

മെഷീനിലെ ട്രേകളിൽ ലഭ്യമായ അരവണ തിരഞ്ഞെടുത്ത ശേഷം ആവശ്യമായ ടിന്നുകളുടെ എണ്ണം നൽകണം. തുടർന്ന് ചെക്ക്ഔട്ട് ചെയ്ത് ‘പ്രൊസീഡ് ടു പേ’ ഓപ്ഷൻ തിരഞ്ഞെടുക്കാം. സ്ക്രീനിൽ ലഭിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാൽ ഉടൻ അരവണ ടിന്നുകൾ മെഷീനിൽനിന്ന് ലഭിക്കും. ഇതിനായി ഭക്തരിൽനിന്ന് പ്രത്യേക സർവീസ് ചാർജ് ഈടാക്കില്ല.

മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ താഴത്തെ നിലയിലും നിലവിലുള്ള അരവണ കൗണ്ടറുകൾക്ക് സമീപത്തുമാണ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് സന്നിധാനത്തെ പ്രത്യേക കൗണ്ടർ വഴിയോ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയോ അരവണ ബുക്ക് ചെയ്ത് വീടുകളിലേക്ക് തപാലിൽ എത്തിക്കാനും സൗകര്യമുണ്ട്. മണ്ഡലകാലത്തെ തിരക്ക് കുറച്ച് ഭക്തർക്ക് വേഗത്തിൽ പ്രസാദം ലഭ്യമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *