Home » Blog » Kerala » യുപിയിൽ 1.27 കോടി ഹിന്ദുവോട്ടർമാരെ വെട്ടിനീക്കിയെന്ന യോഗിയുടെ ആരോപണം പൊളിഞ്ഞു? തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി
yogi-680x450

ഉത്തർപ്രദേശിൽ എസ്.ഐ.ആർ നടപടിയിലൂടെ 1.27 കോടി ഹിന്ദു വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാരുടെ മതമോ ജാതിയോ തിരിച്ചുള്ള വിവരങ്ങൾ കമ്മീഷന്റെ ഡേറ്റാബേസിൽ ലഭ്യമല്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ വ്യക്തമാക്കി. ഏതെങ്കിലും മതവിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യമിട്ട് വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഐ.ആറിന്റെ ഭാഗമായി കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. വോട്ടർപട്ടികയിൽ പേരിനൊപ്പം ബന്ധുക്കളുടെ വിവരങ്ങൾ, പ്രായം, ജനനത്തീയതി, വീട്ടുനമ്പർ, ലിംഗം തുടങ്ങിയ വിവരങ്ങൾ മാത്രമാണ് ലഭ്യമാകുക. അതിനാൽ മതത്തിന്റെ അടിസ്ഥാനത്തിൽ എത്ര പേരെ ഒഴിവാക്കിയെന്ന തരത്തിലുള്ള കണക്കുകൂട്ടലുകൾ വോട്ടർപട്ടിക ഉപയോഗിച്ച് നടത്താനാകില്ലെന്നും നവ്ദീപ് റിൻവ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹാസവുമായി രംഗത്തെത്തി. കമ്മീഷന്റെ നിലപാടിനോട് യോഗിക്ക് യോജിപ്പില്ലെങ്കിൽ തന്റെ പ്രിയപ്പെട്ട ബുൾഡോസർ കമ്മീഷനുനേരെ പ്രയോഗിക്കട്ടെയെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. 1.27 കോടി ഹിന്ദുക്കളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് ആദ്യം ആരോപിച്ച യോഗി ഇപ്പോൾ മിണ്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *