Your Image Description Your Image Description

തൊടുപുഴ: ലോറേഞ്ചിന്റെ വിവിധയിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക്‌ ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ഉടുമ്പന്നൂർ കൊല്ലപ്പുഴ ദേവിക്ഷേത്രത്തിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ക്ഷേത്രത്തിന്റെ ശ്രീകോവിലിനും ചുറ്റമ്പലത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ക്ഷേത്ര പരിസരത്ത് നിന്ന ഇരുപൂളും പാലയും തെങ്ങുമാണ് കനത്ത മഴയിലും ശക്തമായ കാറ്റിലും കടപുഴകി വീണത്.

ഈ സമയം ക്ഷേത്രത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. മഴ ശമിച്ചതോടെ സ്ഥലത്തെത്തിയ പരിസരവാസികളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ചേർന്ന് മരങ്ങൾ മുറിച്ച് മാറ്റി. ഇതിന് സമീപത്തുള്ള വീടിന് മുകളിലേക്ക് കനത്ത കാറ്റിനെ തുടർന്ന് കൂറ്റൻ മരം ചെരിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. പാറയിൽ ലൂസിയുടെ വീടിന് മുകളിലേക്കാണ് സംരക്ഷണ ഭിത്തിയോട് നിന്ന കൂറ്റൻതേക്ക് മരം ചാഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *