വൺപ്ലസ് 13എസ് ഇന്ത്യയിൽ എത്തി

വൺപ്ലസ് 13എസ് ഇന്ത്യയിൽ എത്തി.സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് വൺപ്ലസ് ​13S എത്തിയിരിക്കുന്നത്. ഇതേ ചിപ്സെറ്റ് കരുത്തുമായി വൺപ്ലസിന്റെ തന്നെ വൺപ്ലസ് 13 5ജി നേരത്തെ ഇന്ത്യയിൽ ലോഞ്ച് ചെയ്തതാണ്. എന്നാൽ അ‌തിന്റെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് വില 69999 രൂപ ആയിരുന്നു.

എന്നാൽ ഇതേ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിൽ എത്തിയ ഐക്യൂ 13 5ജിയുടെ വില ആകട്ടെ 54999 രൂപയും. ഇത് ബാങ്ക് ഡിസ്കൗണ്ട് സഹിതം ഏതാണ്ട് 52999 രൂപ വിലയിൽ ലഭ്യമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വൺപ്ലസ് 13 കഴിഞ്ഞാൽ തൊട്ടടുത്ത വില കുറഞ്ഞ ഓപ്ഷനായ വൺപ്ലസ് പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിൽ വൺപ്ലസ് 13S ഇപ്പോൾ എത്തിയിരിക്കുന്നത്.

ഇപ്പോൾ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ എന്ന ഐക്യു 13യുടെ സ്ഥാനത്തിന് പുതിയ വൺപ്ലസ് 13S വെല്ലുവിളി ഉയർത്തിയിരിക്കുന്നു. കൂടാതെ, ഉയർന്ന വില മൂലം വൺപ്ലസ് 13 വാങ്ങാൻ കഴിയാത്ത ആരാധകർക്ക് സ്വന്തമാക്കാൻ ഒരു മികച്ച ഓപ്ഷൻ എന്ന നിലയിൽ വൺപ്ലസ് 13s ഇനി പരിഗണിക്കാനാകും.

മികച്ച പെർഫോമൻസ് തന്നെ വൺപ്ലസ് 13S വാഗ്ദാനം ചെയ്യുന്നുണ്ട്. 4,400mm2 3D ക്രയോ-വെലോസിറ്റി വേപ്പർ ചേമ്പറും ബാക്ക് കവറിൽ ഒരു കൂളിംഗ് ലെയറും സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഇത് താപ വിസർജ്ജനം കൂടുതൽ മെച്ചപ്പെടുത്തും. കൂടാതെ, പുറമേ ചൂട് അ‌നുഭവപ്പെടുന്നത് കുറയ്ക്കാൻ ബാക്ക് കവറിൽ ഒരു ​ഹൈ പെർഫോമൻസ് ഗ്രാഫൈറ്റ് പാളി സംയോജിപ്പിച്ചിരിക്കുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *