Your Image Description Your Image Description

കോഴിക്കോട്: വൈദ്യുതി പോസ്റ്റിലിടിച്ച ലോറിക്ക് മുകളിൽ പോസ്റ്റ് തകർന്നു വീണു. തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം. വെള്ളിപ്പറമ്പ്‌-ചിരുതപ്പറമ്പ്‌ റോഡിലാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ അപകടം ഉണ്ടായത്.

ഡ്രൈവർ അടക്കം രണ്ട് പേരാണ് ലോറിയിലുണ്ടായിരുന്നത്. അടുത്ത വീട്ടിൽ ഉള്ളവർ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനാൽ തലനാരിഴക്ക് വൻ അപകടം ഒഴിവായി. ലോറി വളയ്ക്കുന്നതിനിടയിൽ പോസ്റ്റിൽ ഇരിക്കുകയായിരുന്നു.

Related Posts