Your Image Description Your Image Description

മലപ്പുറം കൊണ്ടോട്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. നീരാട് സ്വദേശി മങ്ങാട്ട് മുഹമ്മദ് ഷാ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ വീടിന് പരിസരത്ത് വെച്ചാണ് മുഹമ്മദ് ഷായ്ക്ക് ഷോക്കേറ്റത്. അതേ സമയം മുഹമ്മദ് ഷായുടെ മരണത്തില്‍ കെഎസ്ഇബിക്ക് എതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി.

കെഇസ്ഇബിയുടെ അനാസ്ഥ മൂലമാണ് ഒരു ജീവന്‍ നഷ്ടമായതെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതി കമ്പി പൊട്ടി വീണത് രണ്ട് തവണ കെഎസ്ഇബി ഓഫീസില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇന്നലെയും ഇന്ന് രാവിലെയും വിളിച്ചു പറഞ്ഞു. വൈദ്യുതി ലൈന്‍ ഓഫാക്കാന്‍ പോലും കെഎസ്ഇബി തയ്യാറായില്ല. നിരന്തരം വിളിച്ചു പറഞ്ഞിട്ടും കെഎസ്ഇബി വിഷയം പരിഹരിച്ചില്ലെന്നും നാട്ടുകാരുടെ ആക്ഷേപം.മുഹമ്മദ് ഷായുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.സംഭവത്തിൽ അസ്വാഭാവികമരണത്തിന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

Related Posts