Your Image Description Your Image Description

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് അമ്പലത്തറ ഏഴാംമൈലിലായിരുന്നു സംഭവം. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിൽ (44) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ ആരംഭിച്ചു.

വ്യാഴാഴ്ച രാത്രി 10.30 ന് ശേഷമായിരിക്കാം സംഭവമുണ്ടായതെന്നാണ് പോലീസ് നിഗമനം. ഇരിട്ടി എടൂർ സ്വദേശിയാണ് മരിച്ച ഫാ.ആന്റണി. ഇദ്ദേഹം ഒരു വർഷമായി പോർക്കളം എം സി ബി എസ് ആശ്രമത്തിലാണ് താമസിക്കുന്നത്. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്. രാവിലെ കുർബാനയ്ക്ക് കാണാത്തതിനെത്തുടർന്ന് ഫാ.ആന്റണിയെ അന്വേഷിച്ച് റൂമിൽ എത്തുകയായിരുന്നു. അപ്പോൾ അവിടെ നിന്ന് ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. ഇതേത്തുടർന്ന് ആ വീട്ടിൽ നോക്കുമ്പോൾ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫാ.ആന്റണിക്ക് അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാർ എന്നിവരാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts