Your Image Description Your Image Description

ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് കുട്ടികൾക്കായി  സംഘടിപ്പിക്കുന്ന വേനൽക്കാല പരിശീലന ക്യാമ്പ്‌ വേനൽ പാഠത്തിൻ്റെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവഹിച്ചു.

വിദ്യാർഥികളുടെ ശാരീരകവും മാനസികവുമായ ആരോഗ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വേനലവധിക്കാലത്ത് കായികവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും സജീവമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കൂടാതെ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിനിൻ്റെയും ഉദ്‌ഘാടനവും എം എൽ എ നിർവഹിച്ചു.

ആലപ്പുഴ വൈഎംസിഎ ഹാളിൽ സംഘടപ്പിച്ച ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷനായി.
ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി ജെ ജോസഫ്, ലോക ബോക്സിങ് ചാമ്പ്യനും ധ്യാൻചന്ദ്
അവാർഡ് ജേത്രിയുമായ കെ സി ശ്രീലേഖ, എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. വിനോദ് കുമാർ,  ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി ജി വിഷ്ണു, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി പി റോയ്, ജവഹർ ബാലഭവൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ് വാഹിദ്, സായ് എൻസിഒഇ ഡെപ്യൂട്ടി ഡയറക്ടർ പ്രിംജിത്ത് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *