Your Image Description Your Image Description

വെളിയം ഐ.ടി.ഐയ്ക്ക് പുതിയ ക്യാമ്പസിന് അനുയോജ്യമായ ഭൂമികണ്ടെത്തിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.കെട്ടിട നിര്‍മാണത്തിനും അനുബന്ധ സൗകര്യവികസനത്തിനും അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ തീര്‍പ്പാക്കി. താല്‍ക്കാലികസൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയില്‍ നിന്ന് പഠിച്ചിറങ്ങുന്ന 85 ശതമാനം വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ലഭ്യമാകുന്നു.

പുതിയ ക്യാമ്പസ് വരുന്നതോടെ കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനും നൈപുണ്യ വികസനത്തിനും തൊഴിലവസരങ്ങള്‍ക്കും സാധ്യതയേറുമെന്നും മന്ത്രി വ്യക്തമാക്കി.വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രശാന്ത്, വൈസ് പ്രസിഡന്റ് ജയ രഘുനാഥ്, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ വിജയശ്രീ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം സജിനി ഭദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts