Your Image Description Your Image Description

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പരസ്പരം ഏറ്റുമുട്ടുന്ന ഇസ്രായേലിന്റെയും ഇറാന്റെയും നിലപാടിനെ വിമര്‍ശിച്ചും തെറി പറഞ്ഞും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നെതർലൻഡ്‌സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ വാഷിംഗ്ടണിൽ നിന്ന് പുറപ്പെടാനൊരുങ്ങവെയാണ് പ്രതികരണം.

ആണവപദ്ധതികള്‍ വീണ്ടും തുടങ്ങാന്‍ ഇറാന് സാധിക്കില്ല. പുതിയ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപ് അതില്‍ ആശങ്ക പ്രകടിപ്പിച്ചു. ആ ബോംബുകള്‍ വര്‍ഷിക്കരുതെന്നും നിങ്ങളുടെ പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ഇരുരാജ്യങ്ങളുടേയും നടപടികളില്‍ താന്‍ അസന്തുഷ്ടനാണെന്നും പ്രത്യേകിച്ച് ഇസ്രയേലിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *