Your Image Description Your Image Description

കൊച്ചി: ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ശേഷം കോടതി ജാമ്യം നല്‍കുമ്പോള്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതി പി സി ജോര്‍ജിന് നോട്ടീസയച്ചു.

2022ല്‍ പാലാരിവട്ടം പൊലീസും ഫോര്‍ട്ട് പൊലീസും റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പി സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. വിവിധ സമുദായങ്ങള്‍ തമ്മില്‍ മതവിദ്വേഷം വളര്‍ത്തുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അന്ന് കേസെടുത്തത്.

സമാനമായ പ്രസ്താവനകള്‍ നടത്തരുതെന്നും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകളിലൊന്നായി കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമാനമായ കുറ്റകൃത്യം ജോര്‍ജ് ആവര്‍ത്തിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts