Your Image Description Your Image Description

ദുബായ്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുന്നതിനിടെ നിമിഷ പ്രിയയുടെ അമ്മ വീട്ടുതടങ്കലിൽ ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. താൻ യെമനിൽ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്ക് വരാൻ കഴിയില്ല. ആരും നിർബന്ധിച്ച് യെമനിൽ പിടിച്ച് വെച്ചിട്ടില്ലെന്നും, അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങൾക്കായി ഒരു വർഷത്തോളമായി പ്രേമകുമാരി യെമനിലാണ്.

തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും പ്രേമകുമാരി പറയുന്നു. നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വീഡിയോയിൽ പറഞ്ഞു. മകളുമായി തിരികെ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഇവർ കൂട്ടിച്ചേർത്തു. 2024 ഏപ്രിൽ 20 മുതൽ യെമനിൽ കഴിയുകയാണ് നിമിഷ പ്രിയയുടെ അമ്മ. അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുത്തു. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം പുറത്ത് എടുത്തത്.

Related Posts