Your Image Description Your Image Description

ബം​ഗ​ളൂ​രു: വീ​ട്ടി​ൽ വ​ഴ​ക്കി​നി​ടെ യു​വാ​വ് ഭാ​ര്യ​യു​ടെ മൂ​ക്ക് ക​ടി​ച്ചെ​ടു​ത്തു. ദാ​വ​ൻ​ഗ​രെ ജി​ല്ല​യി​ലെ മ​ന്ദാ​ര​ഘ​ട്ട വി​ല്ലേ​ജി​ൽ ജൂ​ലൈ എ​ട്ടി​നാ​ണ് സം​ഭ​വം. വി​ജ​യ് എ​ന്ന​യാ​ളാ​ണ് പ്ര​തി. ഭാ​ര്യ വി​ദ്യ​യെ (30) പ​രി​ക്കേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലോ​ൺ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും വ​ഴ​ക്കി​ടു​ന്ന​തി​നി​ടെ വി​ദ്യ നി​ല​ത്തു​വീ​ഴു​ക​യും ഈ ​സ​മ​യം ഭാ​ര്യ​യു​ടെ മൂ​ക്ക് ക​ടി​ച്ചു​പ​റി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വി​ദ്യ​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് അ​യ​ൽ​ക്കാ​ർ ഓ​ടി​യെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ച​ന്ന​ഗി​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ശി​വ​മൊ​ഗ്ഗ​യി​ലെ മ​ക്ഗ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ച​ന്ന​ഗി​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ദ്യ ന​ൽ​കി​യ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Related Posts