Your Image Description Your Image Description

പതിനൊന്നാമത് അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച വിശാഖപട്ടണത്തിൽ നടന്ന പ്രധാന ദേശീയ പരിപാടി ഗിന്നസ് ലോക റെക്കോർഡിലേക്ക്. ഒരു സ്ഥലത്ത് നടന്ന ഏറ്റവും വലിയ യോഗാ സമ്മേളനത്തിനുള്ള റെക്കോർഡാണ് സ്വന്തമായത്. മൂന്ന് ലക്ഷത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.

ആർകെ ബീച്ചിൽ 3.01 ലക്ഷം പേർ പങ്കെടുത്ത പരിപാടിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകിയത്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ഗവർണർ എസ്. അബ്ദുൾ നസീർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ എന്നിവരും അദ്ദേഹത്തോടൊപ്പം ചേർന്നു.
ആർകെ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 28 കിലോമീറ്റർ ദൂരത്തിലാണ് യോഗ സെഷൻ സംഘടിപ്പിച്ചത്. 2023-ൽ സൂറത്തിൽ (1.47 ലക്ഷം പേർ) സ്ഥാപിച്ച റെക്കോർഡ് തകർത്താണ് പരിപാടി നടന്നത്. ഒരു മാസം നീണ്ടുനിന്ന ‘യോഗാന്ധ്ര’ പ്രചാരണത്തിന്റെ പരിസമാപ്തി കുറിച്ചായിരുന്നു മെഗാ യോഗ സെഷൻ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *