വിവോ ടി4 അൾട്രാ ഉടൻ തന്നെ ഇന്ത്യയിൽ എത്തും

വിവോയുടെ പുതിയ ഫോണായ വിവോ ടി4 അൾട്രാ ഉടൻ തന്നെ ഇന്ത്യയിൽ പുറത്തിറങ്ങും. കമ്പനിയുടെ ടി4 പരമ്പരയിലെ മൂന്നാമത്തെ ഫോണായിരിക്കും വിവോ ടി4 അൾട്രാ. 2025 ജൂൺ 11 ന് ഉച്ചയ്ക്ക് 12 മണിക്ക് ടി4 അൾട്രാ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിഫ്‍കാർട്ടിൽ ഇത് ലഭ്യമാകും. വിവോ ഇതുവരെ ഔദ്യോഗിക കണക്ക് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഏകദേശം 35,000 രൂപയ്ക്ക് ബജറ്റ് വിഭാഗത്തിൽ ഈ സ്‍മാർട്ട് ഫോൺ ലോഞ്ച് ചെയ്യും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവോ T4 അൾട്രായിൽ പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ

ഫോട്ടോഗ്രാഫി പ്രേമികൾ തീർച്ചയായും ഇഷ്‍ടപ്പെടുന്ന അസാധാരണമായ ക്യാമറ സജ്ജീകരണമാണ് വിവോ ടി4 അൾട്രയിലുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ-വൈഡ് സെൻസർ, മറ്റൊരു 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഇതിന്റെ സവിശേഷത.

ക്യാമറ ശേഷിയുടെ കാര്യത്തിൽ, വിവോ T4 അൾട്രാ 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ സൂമും 10x ടെലിഫോട്ടോ മാക്രോ സൂം സെൻസറും വാഗ്ദാനം ചെയ്യുന്നു. വിവോ T4 അൾട്രയിൽ ആകർഷകമായ 6.78 ഇഞ്ച് വളഞ്ഞ ഒഎൽഇഡി ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റും 5000 നിറ്റുകളുടെ പീക്ക് ബ്രൈറ്റ്‌നസും ഉണ്ടാകും.

മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ് നൽകുന്ന ഈ ഉപകരണം മൾട്ടിടാസ്കിംഗിനും ദൈനംദിന ഉപയോഗത്തിനും മികച്ച പ്രകടനം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഗണ്യമായ 7000mAh ബാറ്ററി ഇതിൽ ഉണ്ടായിരിക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *