Home » Blog » kerala Mex » വിവാഹ പുതുമോഡിക്ക് പിന്നാലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വിജയ് ദേവരകൊണ്ട; സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു

വിവാഹത്തിന് പിന്നാലെ സാമൂഹിക സേവന രംഗത്ത് സജീവമായി നടൻ വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കായി പുതിയ സ്‌കോളർഷിപ്പ് പദ്ധതി താരം പ്രഖ്യാപിച്ചു. വിവാഹത്തിന് ശേഷം ഭാര്യയും നടിയുമായ രശ്മിക മന്ദാനയ്ക്കൊപ്പം തന്റെ ജന്മനാടായ തുംമനേപേട്ട സന്ദർശിക്കവെയാണ് വിജയ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾക്കും പൂജകൾക്കും ശേഷം ആരാധകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെലങ്കാനയിലെ അചംപേട്ട് ഡിവിഷനിലുള്ള 44 സർക്കാർ സ്‌കൂളുകളിലെ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വിജയ് ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റ് വഴി സ്‌കോളർഷിപ്പ് നൽകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ആരുടെയും പഠനം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം.

ഈ പ്രഖ്യാപനം നടത്തുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു വിജയ് – രശ്മിക വിവാഹം. മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ മേഖലയിലുള്ളവർക്കായി പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 11-ന് പുറത്തിറങ്ങുന്ന ‘രണബാലി’ എന്ന ചിത്രത്തിലൂടെ വിവാഹത്തിന് ശേഷം ഈ ജോഡികൾ വീണ്ടും സ്ക്രീനിൽ ഒന്നിച്ചെത്തും.