Your Image Description Your Image Description

യൂത്ത് കോൺഗ്രസിനെതിരായ വിമർശനത്തിൽ ഉറച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. ഗ്രൗണ്ടിലാണ് വർക്ക് ചെയ്യേണ്ടതെന്ന് പി ജെ കുര്യൻ ആവർത്തിച്ചു. തൻ്റെ മണ്ഡലത്തിൽ പോലും യുവ നേതാക്കളെ കാണാനില്ലെന്ന് കുര്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലമ്പൂരിൽ ചാണ്ടി ഉമ്മൻ വീടുകൾ കയറി പ്രചരണം നടത്തിയത് നല്ല മാതൃകയാണ്. സംസ്ഥാന വ്യാപകമായിട്ടാണ് വിമർശനമുന്നയിച്ചത്. ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ എന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ല. എല്ലാ പഞ്ചായത്തുകളും യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉണ്ടാകണമെന്നും പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണ് എവിടെയാണ് ദോഷം എന്ന് അറിയില്ലെന്നും പി ജെ കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.

എസ്എഫ്ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ അത് ഞാൻ പറഞ്ഞാൽ എന്താണ് പ്രശ്നം. ഞാൻ പറഞ്ഞതിൽ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും ആരെയും വിമർശിച്ചിട്ടില്ലെന്നും പി ജെ കുര്യൻ വിശദീകരിക്കുന്നു. പാർട്ടിയുടെ കാര്യം നോക്കി എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണെന്ന് പി ജെ കുര്യൻ വ്യക്തമാക്കുന്നു.

Related Posts