Your Image Description Your Image Description

രസകരമായ വീഡിയോകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ള താര ദമ്പതികളായ വിധുപ്രതാപും ദീപ്‍തിയും പുതിയൊരു മിനി വെബ് സീരീസുമായി എത്തുകയാണ്. ജസ്റ്റ് ഫോര്‍ ഹൊറര്‍ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങി മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ സീരീസിൽ ഡിജിറ്റൽ വീഡിയോകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ക്ലോക്കും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും ചിരിയുടെ മേമ്പൊടിയിൽ ഒരുക്കിയിരിക്കുന്ന ഈ സീരീസ് വൈകാതെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.

നിലവിൽ ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ആണ് വിധു പ്രതാപിന്റെ യൂട്യൂബ് ചാനലിൽ ഉള്ളത്. ഗായകനായ വിധുപ്രതാപും, നർത്തകിയായ ഭാര്യ ദീപ്‍തി വിധുവും തമാശയ്ക്ക് തുടങ്ങിയ കപ്പിൾ വീഡിയോകൾ വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വീഡിയോകൾ കൂടുതൽ ജനപ്രീതി നേടിയതോടുകൂടി വളരെ പ്രൊഫഷണലായി തന്നെ ഓരോ വീഡിയോകളും അവർ ഷൂട്ട് ചെയ്യാൻ തുടങ്ങി. ക്വാളിറ്റിയുള്ള വീഡിയോകൾ പുറത്തിറങ്ങിയതോടെ കൂടി സബ്സ്ക്രൈബ് പെട്ടെന്നാണ് വർദ്ധിച്ചത്.

Related Posts