Your Image Description Your Image Description

ന്യൂഡൽഹി: പല പ്രശ്നങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും പേരിൽ വീട് വിട്ടിറങ്ങിയ 16,000 ലധികം കുട്ടികളെ രക്ഷപ്പെടുത്തി ഇന്ത്യൻ റെയിൽവേ. 2024-ലെ ‘നാൻഹെ ഫാരിസ്റ്റേ’ എന്ന ഓപ്പറേഷനു കീഴിൽ നടത്തിയ പരിശോധനകളിലാണ് ട്രെയിനുകളിൽ നിന്നും റെയിൽവേ ഏരിയകളിൽ നിന്നും 10,000-ത്തിലധികം കൗമാരക്കാരായ ആൺകുട്ടികളെയും 3,000ത്തോളം പെൺകുട്ടികളെയും ഇന്ത്യൻ റെയിൽവേ രക്ഷപ്പെടുത്തിയത്.

ഈ വർഷം ജൂൺ വരെ മാത്രം നിസ്സാരകാര്യങ്ങളുടെ പേരിൽ വീട് വിട്ടിറങ്ങിയ 4,177 ആൺകുട്ടികളെയും 1,911 പെൺകുട്ടികളെയും സുരക്ഷിത സ്ഥാനത്തേക്ക് പദ്ധതിയിലൂടെ റെയിൽവേ മാതാപിതാക്കൾക്ക് കൈ മാറുകയും ചെയ്തു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അവരുടെ മാതാപിതാക്കൾക്കോ ​​കൈമാറുന്നതിനുമുമ്പ് നടത്തുന്ന ചോദ്യം ചെയ്യലിൽ, പഠന കാര്യങ്ങൾക്കോ അല്ലെങ്കിൽ മറ്റ് നിസ്സാര കാരണങ്ങളാലോ മാതാപിതാക്കളുടെ ശകാരത്തെ തുടർന്നാണ് അവരിൽ ഭൂരിഭാഗം പേരും വീട് വിട്ടിറങ്ങിയതായി കണ്ടെത്തിയത്.

2024-ൽ, 7,570 ആൺകുട്ടികളെയും 3,344 പെൺകുട്ടികളെയും റെയിൽവേ രക്ഷപ്പെടുത്തിയിരുന്നു. റെയിൽവേ ഏരിയകളിൽ നിന്ന് അലഞ്ഞുതിരിയുകയോ വിഷാദമായി കാണപ്പെടുകയും ചെയ്തതിനെ തുടർന്ന് റെയിൽവേ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരെയെല്ലാം രക്ഷപ്പെടുത്തിയത്. 2024-ൽ സ്റ്റേഷനുകളിലോ ട്രെയിനുകളിലോ കാണാതായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ 844 പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ കണ്ടെത്തിയിരുന്നു. 2025-ൽ ജൂൺ വരെ 405 ആയിരുന്നു ഇത്. അതേസമയം ‘നാൻഹെ ഫാരിസ്റ്റേ’ എന്ന ഓപ്പറേഷന്റെ കീഴിൽ, 2024-ൽ 436 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും, 2025-ൽ ജൂൺ വരെ 222 പേരെയും റെയിൽവേ കണ്ടെത്തി എന്നും സ്രോതസുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts