Your Image Description Your Image Description

തെന്നിന്ത്യയില്‍ യുവ നിരയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ വിജയ് ദേവെരകൊണ്ടയ്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ അടുത്തിടെ റിലീസായ കിങ്‍ഡം താരത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. നെറ്റ്ഫ്ലിക്സ് റിലീസിനുമുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്‍സ് 53 കോടി നേടിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.

വിജയ് ദേവരകൊണ്ട നായകനാകുന്ന കിങ്‍ഡത്തിന്റെ ആഗോള കളക്ഷനും മോശമല്ലാത്തതാണ് എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ കിങ്ഡം ആകെ 75 കോടി രൂപയോളം നേടിയിരിക്കുകയാണ്. കേരളത്തില്‍ മാത്രം ചിത്രം 1.52 കോടിയും നേടിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് കിങ്ഡത്തിന് ലഭിച്ചിരിക്കുന്നത്.

വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയാകുന്നുമുണ്ട്. കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിച്ചത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈര്‍ഘ്യമാണ് ഉണ്ടായിരുന്നത്.

Related Posts