Your Image Description Your Image Description

വായ്പ തിരിമറി കേസിൽ അനിൽ അംബാനിക്ക് ഇ.ഡിയുടെ സമൻസ്. ആഗസ്ത് അഞ്ചിന് ചൊവ്വാഴ്ച ഇ.ഡിയുടെ ഡൽഹി ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടത്.

2017നും 2019നുമിടയിൽ യെസ് ബാങ്കിൽ നിന്നുമെടുത്ത 3,000 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് 35 സ്ഥലങ്ങളിൽ മൂന്നു ദിവസം നീണ്ട റെയ്ഡ് നടത്തിയിരുന്നു. അനിൽ അംബാനിയുമായി ബന്ധമുള്ളവരുടെയും കമ്പനികളുടെയും സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. വായ്പാത്തുക വഴിമാറ്റി, വായ്പക്ക് കൈക്കൂലി നൽകി, വ്യാജ ഗ്യാരണ്ടികൾ സമർപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അനിൽ നേരിടുന്നത്.

Related Posts