Your Image Description Your Image Description

ഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. എസ്.ബി.ഐ കഴിഞ്ഞ ദിവസം റിലയൻസ് കമ്യൂണിക്കേഷൻസിനെ ഫ്രോഡായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റെയ്ഡ്. 50ഓളം സ്ഥലങ്ങളിൽ ഇ.ഡി പരിശോധനയുണ്ടെന്നാണ് റിപ്പോർട്ട്. യെസ് ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ കുറ്റമടക്കം അനിൽ അംബാനിക്കെതിരെ ചുമത്തിയിട്ടുണ്ട്.

നേരത്തെ യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോൾ വായ്പ തിരിച്ചടക്കാത്തതിനാൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ഓഫിസുകൾ യെസ് ബാങ്ക് പിടിച്ചെടുത്തിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അനുവദിച്ച ഏകദേശം 2,892 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതായിരുന്നു ഇതിനു കാരണം.

Related Posts