വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു

ഡ​ൽ​ഹി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു.19 കി​ലോ​യു​ടെ വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന് 58.50 രൂ​പ ആ​ണ്‌ കു​റ​ച്ച​ത്. 1671 രൂ​പ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ പു​തി​യ വി​ല.

ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ 140 രൂ​പ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കു​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡൽഹിയി​ലാ​ണ് 58.5 രൂ​പ കു​റ​ഞ്ഞ​ത്. മു​ബൈ​യി​ൽ 58 രൂ​പ​യും ചെ​ന്നൈ​യി​ൽ 57.7 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

19 കി​ലോ​യു​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൊ​ച്ചി​യി​ൽ 57.5 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തു​പ്ര​കാ​രം1672 രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ 19 കി​ലോ സി​ലി​ണ്ട​റി​ന്‍റെ പു​തി​യ വി​ല. 1729.5 രൂ​പ​യാ​യി​രു​ന്നു പ​ഴ​യ വി​ല. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് വി​ല കു​റ​ഞ്ഞ​ത് ഹോ​ട്ട​ലു​ക​ള​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *