Your Image Description Your Image Description

കേ​​ന്ദ്ര സ​ർ​ക്കാ​റി​നു​കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്തു​ള്ള വ​നി​ത നാ​ഷ​ന​ൽ സ്കി​ൽ ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​തി​യ​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ക​വ​ർ​ഷ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ) പ്രോ​ഗ്രാ​മി​ങ് അ​സി​സ്റ്റ​ന്റ് ട്രേ​ഡി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നി​ൽ ആ​ഗ​സ്റ്റ് 14 വ​രെ അ​പേ​ക്ഷി​ക്കാം. ട്യൂ​ഷ​ൻ ഫീ​സി​ല്ല. വ​നി​ത​ക​ൾ​ക്കാ​ണ് അ​വ​സ​രം. ​പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ ഫോ​റം എ​ന്നി​വ https://nstiwtrivandrum.dgt.gov.inൽ ​ല​ഭി​ക്കും.

നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നി​ങ്ങി​ന്റെ (എ​ൻ.​സി.​വി.​ഇ.​ടി) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​ന യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​പ​ത്താം​ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. പ്ല​സ്ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള​പ​ക്ഷം ചു​രു​ങ്ങി​യ ഫീ​സ് നി​ര​ക്കി​ൽ ഹോ​സ്റ്റ​ൽ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ലു​ള്ള ഹോ​സ്റ്റ​ൽ താ​മ​സ​ക്കാ​ർ മൊ​ത്തം 1,650 രൂ​പ​യും ഹോ​സ്റ്റ​ൽ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​ർ 275 രൂ​പ​യും ഫീ​സ് ന​ൽ​ക​ണം.

Related Posts