Your Image Description Your Image Description

കൊച്ചി: നിയന്ത്രണം വിട്ട കാർ മീൻകടയിലേക്ക് ഇടിച്ചു കയറി കച്ചവടക്കാരന് ദാരുണാന്ത്യം. പട്ടണം സ്വദേശി 60 കാരനായ സജീവ് ആണ് മരിച്ചത്. വടക്കൻ പറവൂരിലെ പട്ടണത്ത് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം നടന്നത്. തളിക്കുളത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സജീവിന്റെ മീൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts