Your Image Description Your Image Description

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയുമാണ്. ബില്ലിനെതിരേയുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധത്തെ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി പുച്ഛിച്ചുതള്ളുകയാണ്. കേരളത്തിലെ ന്യൂനപക്ഷത്തോട് ബിജെപിയുടെ നിലപാടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയിലൂടെ കേരളം കണ്ടത്. എല്ലാവരെയും ചേർത്തുപിടിക്കുമെന്ന് പറഞ്ഞവർ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് രാജ്യത്തിന് ഗുണം ചെയ്യില്ല.

അതേസമയം വഖഫ് നിയമ ഭേദഗതിയെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് പ്രതിപക്ഷം. ചർച്ചയിൽ പൂർണമായി പങ്കെടുത്തതിനുശേഷം എതിർത്ത് വോട്ടുചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *