ലോകത്തിലെ ഏറ്റവും വലിയ റെട്രോഫിറ്റുമായി എമിറേറ്റ്സ് എയർലൈൻസ്

യുഎഇയുടെ മാനവികതയുടെ മറ്റൊരു സുന്ദര മുഖം. അത്യാധുനികതയും സാമൂഹിക ഉത്തരവാദിത്തവും സമന്വയിപ്പിച്ചുകൊണ്ട് യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് പഴകിയ സീറ്റ് കവറുകൾ റീസൈക്കിൾ ചെയ്ത് സ്കൂൾ ബാഗുകളാക്കി ദരിദ്ര രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഴയ വിമാനം പുതുക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി എമിറേറ്റ്സ് എയർലൈൻസ് വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് സീറ്റുകളിൽ ഉപയോഗിച്ചിരുന്ന നിലവാരമേറിയ 50,000 കിലോയിൽ അധികം കവറുകളാണ് ബാഗുകളാക്കി ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കുട്ടികൾക്ക് രാജ്യാന്തര സന്നദ്ധസംഘടനകളുമായി സഹകരിച്ച് വിതരണം ചെയ്യുന്നത്. ഏതാണ്ട് ആയിരക്കണക്കിന് സ്കൂൾബാഗുകൾ മറ്റു പഠനോപകരണങ്ങൾ നിറച്ച് ഇതിനകം തന്നെ ആഫ്രിക്കയിലും ഏഷ്യയിലുമുള്ള വിവിധ ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് എത്തിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *