Your Image Description Your Image Description

മരട് നഗരസഭയിലെ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങി ആധാരം കൈമാറി.കെ ബാബു എംഎൽഎ ആധാര കൈമാറ്റം നിർവഹിച്ചു.

സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തതായ ലൈഫ് പദ്ധതി അപേക്ഷകർക്കായി നഗരസഭ മൂന്നാം ഘട്ടത്തിൽ നാല് ഗുണഭോക്താക്കൾക്കാണ് ഭൂമി വാങ്ങി നൽകിയത്.

നഗരസഭാ ചെയർപേഴ്സൺ ആൻ്റണി ആശാം പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബേബി പോൾ, റിനി തോമസ്, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, ബെൻഷാദ് നടുവില വീട്, മിനി ഷാജി, സിബി സേവ്യർ, മോളി ഡെന്നി , ജയ ജോസഫ്, രേണുക ശിവദാസ് ,ശാലിനി അനിൽ രാജ്, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം , മെമ്പർ സെക്രട്ടറി എ. ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

Related Posts