ലാവ യുവ സ്റ്റാർ 2; പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ച് ലാവ

ആരാധകർക്കായി ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ലാവയുടെ യുവ സീരീസിൽ എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര് ലാവ യുവ സ്റ്റാർ 2  എന്നാണ്. വെറും 6500 രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്നതാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേകത. കഴിഞ്ഞ വർഷത്തെ യുവ സ്റ്റാറിന്റെ പിൻഗാമിയായിട്ടാണ് ലാവ ഈ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ഫീച്ചർ ഫോണുകൾ പോലും 3000- 4000 രൂപ വിലയിൽ പുറത്തിറങ്ങുന്ന ഈ കാലഘട്ടത്തിൽ വെറും 6500 രൂപയിൽ താഴെ വിലയ്ക്ക് ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാം എന്നതാണ് സ്മാർട്ട്ഫോൺ ആരാധകർക്ക് മുന്നിൽ ലാവ യുവ സ്റ്റാർ 2 സ്മാർട്ട്ഫോണിലൂടെ ലാവ മുന്നോട്ട് വയ്ക്കുന്ന സന്ദേശം.

ഒരു സ്മാർട്ട്ഫോണിലേക്ക് മാറണം എന്ന് ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ ആ ആഗ്രഹം നിറവേറ്റാനുള്ള മാർഗമായി ലാവ ഈ യുവ സ്റ്റാർ 2 മോഡലിനെ കാണുന്നു. ഇത്ര വിലക്കുറവിൽ എത്തുന്ന ഈ ലാവ ഫോൺ ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്ന് അ‌റിയുക. 5ജി ഫോൺ വേണം എന്ന് നിർബന്ധമില്ലാത്തവർക്ക് ഈ പുതിയ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.

4GB റാം, 4GB വെർച്വൽ റാം, 64GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 ഗോ എഡിഷനിലാണ് ഇതിന്റെ പ്രവർത്തനം. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിൽ ഒരുക്കിയിട്ടുണ്ട്.

13MP മെയിൻ ക്യാമറ, സെക്കൻഡറി AI ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നതാണ് ലാവ യുവ സ്റ്റാർ 2 സ്മാർട്ട്ഫോണിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *