Your Image Description Your Image Description

തിരുവനന്തപുരം: ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ മലയാളി നഴ്സിം​ഗ് വിദ്യാർഥിനി അറസ്റ്റിൽ. പാലാ സ്വദേശി അനുവാണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് പൊലീസ് ബെം​ഗളൂരുവിൽ എത്തിയാണ് പെൺകുട്ടിയെ പിടികൂടിയത്. പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു

ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം മുട്ടത്തറ സ്വദേശി ഗോപകുമാറിനെ 32 ഗ്രാം എംഡിഎംഎയുമായി ഫോർട്ട് പോലിസും ഡാൻസാഫും പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അനുവിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അനുവിൽ നിന്നാണ് എംഡിഎംഎ വാങ്ങുന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് പൊലീസ് ഗോപകുമാറുമായി ബെം​ഗളൂരുവിൽ പെൺകുട്ടിയുടെ താമസസ്ഥലത്ത് എത്തുകയായിരുന്നു.

Related Posts