Your Image Description Your Image Description

കൊല്ലം: എംഡിഎംഎ കേസിൽ പ്രതിയായ അജു മൺസൂർ എന്നയാളും ഭാര്യ ബിൻഷയും പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ ഇരുവരും പിടിയിലായി. തമിഴ്‌നാട് പോലീസുമായി ചേർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞത്.

കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം നടന്നത്. എംഡിഎംഎ കേസിലെ പ്രതിയായ അജുവിനെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് (പിറ്റ് എൻഡിപിഎസ്) നിയമപ്രകാരം കരുതൽ തടങ്കലിൽ വെക്കുന്നതിനുള്ള നടപടികൾക്കായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിറ്റ് എൻഡിപിഎസ് ഫോമുകളിൽ ഒപ്പിടുവിക്കുന്നതിനിടെയാണ് അജു പോലീസിനെ കബളിപ്പിച്ച് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്.

ഈ സമയം സ്റ്റേഷന് പുറത്ത് സ്കൂട്ടറുമായി കാത്തുനിന്ന ഭാര്യ ബിൻഷയ്‌ക്കൊപ്പം അജു രക്ഷപ്പെടുകയായിരുന്നു. മുൻപും മയക്കുമരുന്ന് കടത്ത് കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് അജു. ഇയാളുടെ ഭാര്യ ബിൻഷയും സമാനമായ കേസിൽ മുൻപ് പിടിയിലായിട്ടുണ്ട്.

Related Posts