Your Image Description Your Image Description

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായും ജില്ലാപഞ്ചായത്ത് നടത്തിവരുന്ന രാസലഹരിക്കെതിരായ കാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനമെന്ന നിലയിലും ഏപ്രിൽ 22 ന് ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും മോചനജ്വാല തെളിയും. ജില്ലാപഞ്ചായത്തും ജില്ലാഭരണകൂടവും സംയുക്തമായാണ് ലഹരിക്കെതിരായ ബോധവത്കരണത്തിന് ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ അതത് പഞ്ചായത്തുകളിലും ജില്ലാതലത്തില്‍ ആലപ്പുഴ ബീച്ചിലും ഏപ്രില്‍ 22 ന് വൈകിട്ട് 6 മണിക്ക് ദീപം തെളിക്കലും ലഹരിക്കെതിരെ കൂട്ടായ്മയും നടക്കും. സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റെ കേരളം പ്രദർശന വിപണനമേള മെയ് 06 മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *