Your Image Description Your Image Description

പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസില്‍ ശ്രീലങ്കന്‍ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ റിമാന്‍ഡില്‍. ചൊവ്വാഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോടതിയിലെ നാടകീയ രംഗങ്ങൾക്ക് ശേഷമാണ് റിമാന്‍റ്. മുൻ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്ക്കൊപ്പം കോടതി മുറിയിലുണ്ടായിരുന്നു. കോടതിയിൽ റനിൽ വിക്രമസിംഗയെ എത്തിച്ച് അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും ജാമ്യം നൽകണമെന്ന അപേക്ഷയിൽ തീരുമാനമുണ്ടായിരുന്നില്ല. വാദം നടക്കുന്നതിനിടെ കോടതിയിൽ വൈദ്യുതി ബന്ധം നഷ്ടമായി.

ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിലാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. 2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ. പ്രസിഡന്‍റായിരുന്നു കാലയളവില്‍ 2023 സെപ്റ്റംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാൻ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതായി റനിൽ വിക്രമസിംഗെയ്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

Related Posts