Your Image Description Your Image Description

ലക്ഷദ്വീപ് സമൂഹത്തിലെ 9 ദ്വീപുകളിലെ അധ്യാപകർക്ക് കേരള  ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഓൺലൈനായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി. നേരത്തെ കേരളത്തിലെ 80,000 അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലനത്തിന്റെ മൊഡ്യൂൾ പുതുക്കിക്കൊണ്ടും പൊതുജനങ്ങൾക്കായി നടത്തിയ ഓൺലൈൻ എ.ഐ. പരിശീലന പ്ലാറ്റ്‌ഫോം ഉപയോഗിച്ചുകൊണ്ടുമാണ് പരിശീലനം നടത്തുന്നത്. ഒൻപത് മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 110 അധ്യാപകരാണ് അഞ്ചു ബാച്ചുകളിലെ ആദ്യ പരിശീലനത്തിൽ പങ്കെടുക്കുന്നത്.  20 അധ്യാപകർക്ക് ഒരു മെന്റർ എന്ന നിലയിൽ ഒരു മാസം കൊണ്ടാണ് പരിശീലനം പൂർത്തിയാക്കുക.

അഞ്ചു ഭാഗങ്ങളിലായാണ് കോഴ്‌സ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്.  നിർമിതബുദ്ധി വിരൽതുമ്പിൽ‘ എന്ന് പേര് നൽകിയിരിക്കുന്ന ആദ്യഭാഗത്ത് നിർമിതബുദ്ധിയുടെ ഏതാനും പ്രായോഗിക ഉപയോഗങ്ങൾ പരിചയപ്പെടുന്നതോടൊപ്പം നിർമിതബുദ്ധിയുടെ ചരിത്രംവികാസംസാധ്യതകൾ എന്നിവയും ചർച്ച ചെയ്യുന്നു. രണ്ടാം ഭാഗത്തിന് എഐ ചിത്രശാല‘ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്ര നിർമാണംചിത്രങ്ങളെ ഭംഗിയാക്കൽലോഗോ-പോസ്റ്റർ തുടങ്ങിയവയുടെ നിർമാണം, 3ഡി മോഡലുകളുടെ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് എഐ ഉപയോഗിക്കുന്ന വിധമാണ് ഈ ഭാഗത്ത് പരിചയപ്പെടുന്നത്.

എഐ കൈപ്പിടിയിലാക്കാം‘ എന്ന് പേരു നൽകിയിരിക്കുന്ന മുന്നാം ഭാഗത്ത് പ്രോംപ്റ്റ് എഞ്ചിനീയറിങ്ങിനെ കുറിച്ചും വായന വിവരവിശകലനം എന്നീ കാര്യങ്ങൾക്കായി എഐ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചുമുള്ള പ്രായോഗിക പരിശീലനം ക്രമീകരിച്ചിരിക്കുന്നു. എഐ നിത്യജീവിതത്തിൽ‘ എന്ന് പേര് നൽകിയിരിക്കുന്ന നാലാം ഭാഗത്ത് സംഗീതംകോഡിങ്വീഡിയോ നിർമാണംപഠനം തുടങ്ങിയ മേഖലകളിൽ എഐ ഉപയോഗിക്കുന്ന വിധം പരിചയപ്പെടുത്തുന്ന പ്രായോഗിക പരിശീലനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. അഞ്ചാം ഭാഗത്ത് ഉത്തരവാദിത്വത്തോടു കൂടി എഐ സങ്കേതങ്ങൾ ഉപയോഗിക്കുന്ന വിധവും ഈ മേഖലയിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങളെക്കുറിച്ചുള്ള ധാരണയും നൽകിക്കൊണ്ടാണ് പരിശീലനം അവസാനിക്കുന്നത്.

പത്താംക്ലാസിലെ പരിഷ്‌കരിച്ച പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്‌സ് മേഖലയിൽ ഉൾപ്പെടെ മുഴുവൻ ലക്ഷദ്വീപ് അധ്യാപകർക്ക് കൈറ്റ് പരിശീലനം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. ഇതിനായി റോബോട്ടിക് കിറ്റുകളും ലക്ഷദ്വീപിലെ സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കും. ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഡയറക്ടർ പത്മർ റാം ത്രിപാദിസീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇ. രവീന്ദ്രനാഥൻഅക്കാദമിക് വിഭാഗത്തിലെ കെ.കെ. ഷാനവാസ് എന്നിവരും സംസാരിച്ചു.

Related Posts