റോഡ് ഷോകള്‍ നടത്തുന്നതിനോട് യോജിപ്പില്ല: ഗൗതം ഗംഭീര്‍

ഡല്‍ഹി: വിജയാഘോഷങ്ങളുടെ ഭാഗമായി റോഡ് ഷോകള്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ദാരുണമായ സംഭവമാണ് ബെംഗളൂരുവിലുണ്ടായത്. ആളുകളുടെ ജീവന്‍ പ്രധാനപ്പെട്ടതാണെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഞാന്‍ ഒരിക്കലും റോഡ് ഷോകള്‍ നടത്തണമെന്ന് വിശ്വസിക്കുന്നയാളല്ല. ഞാന്‍ കളിക്കുന്ന സമയത്തുപോലും ഈ നിലപാടാണ് എടുത്തത്. ജയവും ആഘോഷപ്രകടനങ്ങളും പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ആളുകളുടെ ജീവന്‍. ഭാവിയില്‍ കൂടുതല്‍ ജാഗ്രതപാലിക്കേണ്ടതുണ്ട്. ദാരുണമായ സംഭവമാണ് നടന്നത്. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ഭാവിയില്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.- ഗംഭീര്‍ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *