Your Image Description Your Image Description

റോഡിലേക്ക് വീണ മരച്ചില്ല മുറിക്കുന്നതിനിടെ വനം വകുപ്പ് ഇഡിസി അംഗത്തിന് ദാരുണാന്ത്യം. തൃശ്ശൂർ ചിമ്മിനിയിലാണ് സംഭവം. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുൾഖാദർ ആണ് മരിച്ചത്. വൈദ്യുത കമ്പികൾക്കു മുകളിൽ വീണ മരം മുറിച്ച് മാറ്റുന്നതിനിടെ മരച്ചില്ല തലയിൽ ഇടിച്ചാണ് മരിച്ചത്.

സംഭവത്തെ തുടർന്ന് മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് വനം, കെഎസ്ഇബി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു. സർക്കാരിന്റെ ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടാണ് ഒരുജീവൻ നഷ്ടപ്പെട്ടതെന്നും ഇതിന് സർക്കാർ തന്നെ പരിഹാരം കാണണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Related Posts