റമദാൻ; മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു

റമദാനിൽ മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു. 27ാം രാവിൽ മാത്രം അരലക്ഷത്തിലധികം തീർഥാടകരാണ് ഗോൾഫ് വാഹനങ്ങൾ ഉപയോഗിച്ചത്. ഭിന്നശേഷിക്കാർക്ക് സൗജന്യമായിരുന്നു സേവനം.

വാർധക്യ സഹജമായ പ്രയാസങ്ങളുനുഭവിക്കുന്നവരും രോഗികളുമായ വിശ്വാസികളെ സഹായിക്കുന്നതിനായാണ് മക്കയിലെ മസജ്ദുൽ ഹറമിൽ ഗോൾഫ് കാർട്ട് സേവനം ആരംഭിച്ചത്. ഇക്കഴിഞ്ഞ റമദാനിൽ 10 ലക്ഷത്തിലധികം പേർ ഈ സേവനം ഉപയോഗിച്ചതായി ഇരുഹറം കാര്യാലയമാണ് അറിയിച്ചത്. റമദാൻ 27-ാം രാവിൽ മാത്രം 57,000-ത്തിലധികം ഉംറ തീർഥാടകർ ഗോൾഫ് വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കഅബയെ പ്രദക്ഷിണം ചെയ്യാനും സഫ മർവ കുന്നുകൾക്കിടയിൽ സഅയ് ചെയ്യാനുമായാണ് ഉംറ തീർഥാടകർ ഇവ ഉപയോഗിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *