Your Image Description Your Image Description

പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ. ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച, പാർട്ടിയുടെ ഡൽഹി യൂണിറ്റും യൂത്ത് കോൺഗ്രസും സംയുക്തമായി തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന തൊഴിൽ മേളയിൽ 20,000 ത്തോളം തൊഴിൽരഹിതരായ യുവാക്കൾ രജിസ്റ്റർ ചെയ്തതായി ഡൽഹി കോൺഗ്രസ് പ്രസിഡന്‍റ് ദേവേന്ദർ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികൾ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000ത്തിലധിം പേര്‍ക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രാജസ്ഥാനിൽനിന്നുള്ള കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖർ രാഹുലിന് പിറന്നാൾ ആശംസിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു. പ്രതിപക്ഷ നേതാവിന് പിറന്നാളാശംസ പങ്കുവെച്ച രാജ്നാഥ് സിങ്, അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നു. മികച്ച ഇന്ത്യക്കായുള്ള പോരാട്ടം ഒരുമിച്ച് തുടരാമെന്നാണ് സ്റ്റാലിൻ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *