രാജ്യത്ത്‌ നാനൂറോളം മരുന്നുകൾക്ക്‌ വില വർധിക്കും

രാജ്യത്ത്‌ നാനൂറോളം മരുന്നുകൾക്ക്‌ വില വർധിക്കും. 1.74 ശതമാനമാണ്‌ വില വർധന. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്‌ അതോറിറ്റിയാണ്‌ (എൻപിപിഎ) വിലനിർണയം നടത്തുന്നത്‌.

അർബുദം, പ്രമേഹം, വിവിധ അണുബാധകൾ, അലർജി, ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, ചില മെഡിക്കൽ ഉപകരണങ്ങൾ, ആന്റിവൈറൽ, വേദനസംഹാരികൾ എന്നിവയുടെ വിലയും വർധിക്കും. എല്ലാ വർഷവും നടത്തുന്ന ഈ വിലവർധന ജീവൻരക്ഷാ മരുന്നുകൾക്ക്‌ മാത്രമാണെന്നതിനാൽ സാധാരണക്കാരായ രോഗികളെയാണ്‌ ഇത്‌ ബാധിക്കുക.

More From Author

Leave a Reply

Your email address will not be published. Required fields are marked *