Your Image Description Your Image Description

രാജ്യത്തെ 80 ശതമാനത്തിലേറെ പേരും റിട്ടയർമെന്‍റ് കാലത്തേക്കുള്ള സമ്പാദ്യം നിക്കിവെക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. ഇത് ഏറ്റവുമധികം ബാധിക്കുക മിഡിൽ ക്ലാസിൽ ക്ലാസിനെയാകും. നിലവിൽ ജോലിക്കാരായ മിക്കവരും ഇ.എം.ഐ അടച്ചാണ് ജീവിക്കുന്നതെന്നും ജീവിതച്ചെലവിന് പരിധിവെക്കുന്നില്ലെന്നും സർവേയിൽ പറയുന്നു. ജോലി നിർത്തിയാൽ അഞ്ചിൽ നാലുപേർക്കും മറ്റ് വരുമാന മാർഗമില്ല എന്നതാണ് യാഥാർഥ്യം. ഇത് ഭാവിയിൽ, റിട്ടയർമെന്‍റിന് ശേഷവും വലിയ പ്രശ്നമായിത്തീരും.

ഭാവിയിലെ പ്രശ്നങ്ങളെ കുറിച്ച് നമ്മൾ ഏറെ ചർച്ച ചെയ്യാറുണ്ടെങ്കിലും ഇക്കാര്യം ആലോചിക്കാറില്ലെന്ന് സാമ്പത്തിക ഉപദേശകനായ മോഹിത് ബെരിവാല പറയുന്നു. എത്ര സമ്പാദിക്കുന്നു എന്നതല്ല, സമ്പാദിക്കുന്നത് നിർത്തിയാൽ എത്രനാൾ പണം നിലനിൽക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *